Section

malabari-logo-mobile

ചങ്കുവെട്ടിയില്‍ രാത്രി യാത്രകാര്‍ക്ക് വിശ്രമിക്കാന്‍ ബസുകള്‍ ഒരുക്കുന്നു

HIGHLIGHTS : Buses ply at Chankuvetty for night commuters

മലപ്പുറം: വിനാദയാത്ര നടത്തി ഹിറ്റാക്കിയ മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് മറ്റൊരു പദ്ധതി വരുന്നു. രാത്രി യാത്രകാര്‍ക്ക് വിശ്രമിക്കാന്‍ ബസുകള്‍ ഒരുക്കുന്നു. ചങ്കുവെട്ടിയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ദിര്‍ഘദൂരയാത്രകാര്‍ക്കാണ് വിശ്രമിക്കാന്‍ വിശ്രമ ബസുകള്‍ ഒരുക്കുന്നത്.

മലപ്പുറത്തുനിന്നുള്ള രാത്രിയാത്രക്കാരെ ചങ്കുവെട്ടിയിലേക്ക് സൗജന്യമായി എത്തിക്കുകയും ചെയ്യും. കാത്തിരിപ്പുകേന്ദ്രമായി ഉപയോഗിക്കാന്‍ രണ്ടു ലോഫേളോര്‍ ബസുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ ബൈപ്പാസ് സ്റ്റേഷന്‍ ബസുകള്‍ മലപ്പുറം ഡിപ്പോയില്‍ എത്തിക്കഴിഞ്ഞു.

sameeksha-malabarinews

മലപ്പുറത്തുനിന്ന് രാത്രിസമയത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ കുറവാണ്. അതിനാല്‍ ചങ്കുവെട്ടിയിലെത്തി ബസ് പിടിക്കണം. ഇതിനായി ചങ്കുവെട്ടിവരെ ഓട്ടോറിക്ഷയോ മറ്റു വണ്ടികളോ പിടിക്കണം. പദ്ധതിയിലൂടെ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ചങ്കുവെട്ടിയില്‍ എത്തിച്ചുനല്‍കും. അവിടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാത്തിരിപ്പുകേന്ദ്രങ്ങളില്‍ ലോഫ്‌ളോര്‍ ബസുകള്‍ നില്‍കുന്നുണ്ടാകും. ബുക്ക് ചെയ്ത ബസ് വരുന്നതുവരെ അവിടെ വിശ്രമിക്കാം. ബസില്‍ വൈദ്യൂതി വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.

നിലവില്‍ ചങ്കുവെട്ടിയില്‍നിന്ന് കയറുന്നവര്‍ക്ക് മലപ്പുറത്തുനിന്ന് ബുക്ക് ചെയ്യാനുള്ള സൗകര്യമില്ല. പദ്ധതി വന്നാല്‍ ചങ്കുവെട്ടിയെ ആശ്രയിക്കുന്നവര്‍ക്കും മലപ്പുറത്തുനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!