Section

malabari-logo-mobile

സംസ്ഥാനത്തെ കമ്പോളങ്ങളെ കുറിച്ചുള്ള സർവേയ്ക്കു തുടക്കമായി

HIGHLIGHTS : Initiated a survey of the markets in the state

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2021-22 സാമ്പത്തിക വർഷം നടത്തുന്ന പ്രധാന സർവേകളിൽ ഒന്നായ കേരളത്തിലെ കമ്പോളങ്ങളെ കുറിച്ചുള്ള സർവേ ആരംഭിച്ചു.  കേരളത്തിലെ കാർഷിക മേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെയും അവയുടെ നിലവിലെ പ്രവർത്തന രീതികളെയും കുറിച്ചുളള സമഗ്ര പഠനമാണ് സർവേയിലൂടെ ഉദ്ദേശിക്കുന്നത്.

കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുമായ കാർഷിക ഉത്പ്പന്നങ്ങളുടെ മൊത്ത/ ചില്ലറ വ്യാപാരം നടക്കുന്ന പൊതു കമ്പോളങ്ങളുടെ ഡയറക്ടറി തയ്യാറാക്കുക, പശ്ചാത്തല സൗകര്യങ്ങളുടെ ലഭ്യത വിലയിരുത്തുക, അടിസ്ഥാന സൗകര്യങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും ലഭ്യത മനസിലാക്കുക, ശുചിത്വ പരിപാലനം വിലയിരുത്തുക, മൊത്തക്കച്ചവടം നടത്തുന്ന വ്യാപാരികളുടെ വിവരങ്ങൾ ശേഖരിക്കുക, കമ്പോളത്തിലെ വ്യാപാരികൾ ആശ്രയിക്കുന്ന സംഭരണശാലകളുടെ വിവരം ശേഖരിക്കുക, കാർഷിക ഉല്പന്നങ്ങളുടെ വിപണനരീതിയെ കുറിച്ച് മനസിലാക്കുന്നതിനും അതുവഴി മാർക്കറ്റ് ഇന്റലിജൻസിന്റെ ഭാഗമായുള്ള കമ്പോള പ്രവർത്തനം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് ഈ സർവേയുടെ ലക്ഷ്യങ്ങൾ.

sameeksha-malabarinews

ഓരോ കമ്പോളത്തിലും വിപണനം നടക്കുന്ന ദിവസങ്ങൾ, ഇടവേള, പ്രവർത്തന സമയം, വിപണനം നടക്കുന്ന വിവിധയിനം ഉല്പന്നങ്ങളുടെ വിവരം, കമ്പോളവരവ്, അവ പ്രാദേശികമായി ഉൽപാദിപ്പിച്ചവയാണോ, അയൽ ജില്ലകളിൽ നിന്ന് വരുന്നവയാണോ, അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവയാണോ, വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവയാണോ തുടങ്ങിയവയാണ് വിഭാവനം ചെയ്തിട്ടുള്ള മറ്റു ലക്ഷ്യങ്ങൾ, ഇതിനുപുറമേ സംസ്ഥാനത്തൊട്ടാകെ പ്രവർത്തിച്ചുവരുന്ന മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുടെ വിവരവും സർവേയുടെ ഭാഗമായി ശേഖരിക്കും.

വകുപ്പിലെ ഫീൽഡ്തല ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ മാർച്ച് 31നകം സർവേ പൂർത്തീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!