പാൽ ബിസ്ക്കറ്റ്

പാൽ ബിസ്ക്കറ്റ്

ആവശ്യമായ ചേരുവകൾ

റവ- 1കിലോ
 പാൽ- ആവശ്യത്തിന്
 മുട്ട- 10 എണ്ണം
 നെയ്യ്- 50 ഗ്രാം
പഞ്ചസാര- 750 ഗ്രാം
 ഉപ്പ് – 1നുള്ള്
 ഏലം,ജാതിക്ക- 3 ടേബിൾ സ്പൂൺ ( ഇവപൊടിച്ചത് )

 തയ്യാറാക്കുന്ന വിധം

റവ ചുവക്കെ വറുത്തെടുക്കുക. തണുത്തതിനുശേഷം മുട്ടയുടെ മഞ്ഞക്കരുവും പഞ്ചസാരയും ചേർത്ത് കുഴയ്ക്കുക. ശേഷം പൊടിച്ചുവെച്ച ഏലം, ജാതിക്ക,എന്നിവയും ഒരു നുള്ള് ഉപ്പും ചേർത്ത് കുഴയ്ക്കുക. മയംവരുത്തുന്നതിന് ആവശ്യമുള്ള പാൽ ചേർത്ത് 15 മിനിറ്റ് നന്നായി കുഴയ്ക്കുക. ശേഷം പലകയിൽ നെയ്യ് പുരട്ടി കനം കുറച്ച് പരത്തിയെടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ബേക്ക് ചെയ്തെടുക്കുക. പാൽ ബിസ്ക്കറ്റ് റെഡി.
 
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top