തൊഴില്‍രഹിതരായ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് വ്യവസായാധിഷ്ഠിത പരിശീലനം, സര്‍ട്ടിഫിക്കേഷന്‍, നൈപുണ്യ വികസനം എന്നിവ നല്‍കി തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നതിനും തൊഴില്‍, വരുമാന സാധ്യതകളും സാമ്പത്തിക സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനുമായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന നൈപുണ്യ പരിശീലന പദ്ധതിയുമായി സഹകരിക്കാനും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കാനും തയാറുള്ള സ്വകാര്യ സംരംഭകരില്‍നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.
മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. ഒരാള്‍ക്ക് സ്റ്റൈപ്പന്റ്, ഫീസ് എന്നിവ ഉള്‍പ്പെടെ പരമാവധി 25,000 രൂപ അനുവദിക്കും. പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ www.bwin.kerala.gov.in മുഖേന ഓഗസ്റ്റ് 15നകം അപേക്ഷിക്കണം. ഫോണ്‍: 0471-2727378, 2727379.




