പത്താതരം പാസാകാനൊരുങ്ങി ഇന്ദ്രന്‍സ്

വേറിട്ട അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസില്‍ തന്റേതായ ഒരിടം സ്വന്തമാക്കിയ നടനാണ് ഇന്ദ്രന്‍സ്. ദേശീയ പുരസ്‌ക്കാരമുള്‍പ്പെടെ സ്വന്തമാക്കിയ താരത്തിന്റെ ഏറ്റവും വിലയ ഒരു ആഗ്രഹം സ്വന്തമാക്കാനുള്ള ഒരുക്കത്തിന്റെ വാര്‍ത്തായണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പ്രാരാബ്ദങ്ങള്‍ക്കിടയില്‍ മുടങ്ങിപ്പോയ പഠനം വീണ്ടും ആരംഭിച്ചിരിക്കുകയാണ് അദേഹം തന്റെ 67ാം വയസില്‍. പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേര്‍ന്നിരിക്കുകയാണ് ഇന്ദ്രന്‍സ്. ഈ വാര്‍ത്ത് ഏറെ ആവേശത്തോടെയാണ് അദേഹത്തിന്റെ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജീവിത സാഹചര്യത്തില്‍ നാലാം ക്ലാസില്‍ വെച്ച് അദേഹത്തിന് തന്റെ പഠനം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് തയ്യല്‍ ജോലിയിലേക്ക് എത്തിയതെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. എന്നാല്‍ ഈ സമയങ്ങളിലെല്ലാം തന്നെ വായനയെ അദേഹം ഒപ്പം കൂട്ടിയിരുന്നു. പലകാര്യങ്ങളും വായനയിലൂടെയാണ് താന്‍ മനസിലാക്കിയിരുന്നതെന്നും ഇന്ദ്രന്‍സ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

2022ല്‍ പുറത്തിറങ്ങിയ ‘ഹോമിലെ’ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് ദേശീയ പുരസ്‌കാരവും ലഭിച്ചത്.

 

 

Share news
error: Content is protected !!
Scroll to Top