ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

വള്ളിക്കുന്ന്:ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളികുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് നടന്ന അനുസ്മരണ യോഗം ജോസ് മാസ്റ്റര്‍ (k. S. S. P. A. മണ്ഡലം പ്രസിഡന്റ് )ഉദ്ഘാടനം ചെയ്തു.

അഡ്വ :രവി മംഗലശ്ശേരി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കോശി. പി. തോമസ് അധ്യക്ഷനായി. അജിത് മംഗലശ്ശേരി സ്വാഗതവും കാരിയില്‍ മനോഹരന്‍ നന്ദിയും പറഞ്ഞു. S. R. E. S കോഴിക്കോട് ബ്രാഞ്ച് ചെയര്‍മാന്‍ ജനീഷ് ചെറാഞ്ചേരി, കാരിയില്‍ മോഹനന്‍, അഗീഷ്. എ. എം, വിജീഷ് അരിയല്ലൂര്‍, നദീല ഗോപിനാഥ്(ബ്ലോക്ക് കോണ്‍ഗ്രസ് മഹിളാ സെക്രെട്ടറി )തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ സംസാരിച്ചു.. മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ആയ പ്രേമ തോട്ടത്തില്‍, വസുമതി ടീച്ചര്‍,മൂച്ചിക്കല്‍ ശാന്ത,തിലകം. എം.പി വനജ, കോണ്‍ഗ്രസ് നേതാക്കള്‍ ആയ ഡാനിയല്‍, ശിവദാസന്‍, ഗോപിനാഥ്, വിജയന്‍ വള്ളികുന്ന്, മലയം പറമ്പത്ത് സോമന്‍,റഫീഖ്. വി. പി, കാരി,പേരത്തറ മോഹനന്‍,കൃഷ്ണമൂര്‍ത്തി, പ്രമോദ് ലാല്‍. കെ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top