തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവിലെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ യുവതി സുഹൃത്തിനൊപ്പം തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ ഹാജരായി. പരപ്പനങ്ങാടി ഉള്ളണം സ്വദേശിനിയായ നിഷാന (23) യും സുഹൃത്ത് മൂന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി റാഷിദും(27) ആണ് സ്റ്റേഷനില്‍ ഹാജരായത്.
ഇക്കഴിഞ്ഞ 26 ന് വ്യാഴാഴ്ചയാണ് ഭര്‍ത്താവിന്റെ പാറക്കടവിലെ വീട്ടില്‍ നിന്ന് റിഷാനയെ കാണാതായത്. മൂന്ന് വയസ്സുള്ള കുട്ടിയെ സ്വന്തം വീട്ടിലാക്കി റിഷാന തലേദിവസമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വന്നത്. സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇവര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇന്‍സംഗ്രാം വഴിയാണ് ഇവര്‍ പരിചയത്തിലായത്. മെഡിക്കല്‍ പരിശോധന നടത്തി നടത്തിയ ഇവരെ കോടതിയില്‍ ഹാജരാക്കും
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




