Section

malabari-logo-mobile

ആര്‍ മാധവന്‍, കെ കെ മേനോന്‍ എന്നിവരുടെ ‘ദി റെയില്‍വേ മെന്‍’ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനൊരുങ്ങുന്നു

HIGHLIGHTS : R Madhavan and KK Menon's 'The Railway Men' to release on Netflix

യാഷ് രാജ് ഫിലിംസും നെറ്റ്ഫ്‌ലിക്‌സും ചേര്‍ന്നൊരുക്കിയ ‘ദി റെയില്‍വേ മെന്‍’ നവംബര്‍ 18 ന് റിലീസിന് തയ്യാറെടുക്കുന്നു. ആര്‍ മാധവന്‍, കെ കെ മേനോന്‍, ദിവ്യേന്ദു, ബാബില്‍ ഖാന്‍ എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാല് എപ്പിസോഡുകളുള്ള ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകന്‍ ശിവ് റവെയിലാണ്.

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാല്‍ വാതക ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍, യഥാര്‍ത്ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ധൈര്യത്തിന്റെ ഒരു വിവരണവും മനുഷ്യരാശിക്കുള്ള സല്യൂട്ട്യുമാണ് ‘ദി റെയില്‍വേ മെന്‍’. നിസ്സഹായ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന, തങ്ങളുടെ ഡ്യൂട്ടിക്ക് അപ്പുറം പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ റെയില്‍വേ ജീവനക്കാരുടെ കഥ പറയുകയാണ് ‘ദി റെയില്‍വേ മെന്‍’.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!