വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

തിരൂര്‍:ചെമ്പ്രയില്‍ കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. താനാളൂര്‍ പട്ടര് പറമ്പ് സൗഹൃദ നഗറിലെ ബൈജുവിന്റെ മകന്‍ വിഷ്ണു (17)ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് വിഷ്ണുവും കൂട്ടുകാരും ചെമ്പ്ര കുളത്തില്‍ കുളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

കുളിക്കുന്നതിനിടെ വിഷ്ണു മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നിലവിളിച്ചതോടെ ഓടിയെത്തിയ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ദിവസവും ഒട്ടേറെയാളുകള്‍ കുളിക്കാനെത്തുന്ന ചെമ്പ്ര കൈതക്കുളത്തിലാണ് അപകടമുണ്ടായത്. അവധി ദിവസങ്ങളില്‍ ഒട്ടേറെ വിദ്യാര്‍ത്ഥികളുള്‍പ്പടെ ഇവിടെ എത്താറുണ്ട്. ദൂര ഭാഗങ്ങളില്‍ നിന്നു വാഹനങ്ങളുമായി വരെ ഇവിടെ ആളുകള്‍ കുളിക്കാനെത്താറുണ്ട്. ഇന്ന് ബസ് സമരമായതിനാല്‍ വിഷ്ണു സ്‌കൂളില്‍ പോയിരുന്നില്ല. അവധി ആഘോഷിക്കാന്‍ മൂന്നു കൂട്ടുകാരോടൊപ്പം ചെമ്പ്ര കുളത്തിലെത്തിയതിനിടെയാണ് കൂട്ടുകാരെ തനിച്ചാക്കി വിഷ്ണു യാത്രയായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top