കരിപ്പൂരില്‍ ഇന്‍ഡിഗോ വിമാനം എമര്‍ജെന്‍സി ലാന്റിങ് നടത്തി : ഒഴിവായത് വന്‍ ദുരന്തം

കോഴിക്കോട് 67 യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇന്റിഗോ വിമാനം എന്‍ജിന്‍ തകരാറായതുമൂലും എമര്‍ജെന്‍സി ലാന്റിങ്ങ് നടത്തി . തിങ്കളാഴ്ച രാവിലെ 11.05ന് ഇറങ്ങേണ്ട എടിആര്‍ 7129 നമ്പര്‍ വിമാനമാണ് 10.48ന് എമര്‍ജെന്‍സി ലാന്റിങ്ങ് നടത്തിയത്.

കരിപ്പൂരിലേക്ക് വന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ഒരു എന്‍ജിന്‍ വിമാനത്താവളത്തിന്റെ നാല് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് കേടായതായി പൈലറ്റിന് സൂചന കിട്ടി.

പൈലറ്റ് ഈ സന്ദേശം എയര്‍പോര്‍ട്ടിലെ വ്യോമഗതാതഗവിഭാഗത്തിന് കൈമാറുകയായിരുന്നു. ഉടനെ തന്നെ എമര്‍ജെന്‍സി ലാന്റിങ്ങ് പ്രഖ്യാപിച്ചു.
വിമാനം ലാന്റ് ചെയ്തതും അഗ്നിശമന സേനയുടെ 5 ഫയര്‍ ടില്ലറുകളഉം 2 ആംബുലന്‍സുകളും റണ്‍വേയിലെ വിമാനത്തിനടുത്തെത്തി.

സുരക്ഷിതമായി ഇറങ്ങിയ വിമാനത്തില്‍ നിന്നും ബസില്‍ യാത്രക്കാരെ ടെര്‍മിനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Related Articles