ദില്ലി : അറബിക്കടലില്‍ വീണ്ടും ഇന്ത്യന്‍ നാവികസേനയുടെ രക്ഷാദൗത്യം.
12 മണിക്കൂര്‍ നീണ്ട തന്ത്രപരമായ നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന്‍ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു.
കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ ബോട്ടായ അല്‍ കാമ്പര്‍ മോചിപ്പിച്ചതെന്ന് ഇന്ത്യന്‍ നാവിക സേന അറിയിച്ചു.
ഇന്നലെ വൈകീട്ടോടെയാണ് ഇറാനിയന്‍ ബോട്ടിനെ കൊള്ളക്കാര്‍ തട്ടിയെടുത്തുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് രണ്ട് നാവികസേന പടകപ്പലുകള്‍ സംഭവസ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
ബോട്ടിനുള്ളില്‍ പാകിസ്ഥാന്‍ സ്വദേശികളായ 23 ജീവനക്കരാണുള്ളതെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി.
സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




