പാക് സേന പിടികൂടിയ മീന്‍പിടിത്തക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മോചിപ്പിച്ചു

HIGHLIGHTS : Indian Coast Guard releases fishermen captured by Pakistani forces

ഗാന്ധിനഗര്‍ : പാക്കിസ്ഥാന്റെ പിടിയില്‍ നിന്ന് ഏഴ് ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി (പി എം എസ് എ) യാണ് മീന്‍പിടിത്തക്കാരെ പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു പാക് നടപടി.

ഗുജറാത്ത് തീരത്തു വച്ചായിരുന്നു സംഭവം. പിടിയിലായ മീന്‍പിടിത്തക്കാരെ പി എം എസ് എ സംഘം തങ്ങളുടെ കപ്പലിലേക്കു മാറ്റുകയായിരുന്നു. കപ്പല്‍ തടഞ്ഞാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇവരെ രക്ഷപ്പെടുത്തിയത്. പാക് കപ്പല്‍ ഇന്ത്യന്‍ സേന തകര്‍ത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!