ഇന്ത്യ സാഫ് ഫുട്‌ബോള്‍ ഫൈനലില്‍; രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ പെലെയെ മറികടന്നു, ഇനി ഛേത്രിക്കു മുന്നില്‍ മെസ്സി

SAFF Championship: India vs Maldives

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാലെ: ഇന്ത്യ സാഫ് ഫുട്‌ബോള്‍ ഫൈനലില്‍; രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ സുനില്‍ ഛേത്രി പെലെയെ മറികടന്നു. നിര്‍ണായക മത്സരത്തില്‍ 2 ഗോളടിച്ചായിരുന്നു ഛേത്രി പെലെയെ മറികടന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

മാലിദ്വീപിനെതിരെ ഇന്ത്യയ്ക്കു 3-1 എന്ന അത്യുജല വിജയം സമ്മാനിച്ച അത്യുജ്വല ഗോളുകളോടെയായിരുന്നു ഛേത്രി നേട്ടം കൈവരിച്ചത്. ഇന്നു നേടിയ രണ്ട് ഗോളുകളോടെ ബ്രസീല്‍ ഇതിഹാസം പെലെയുടെ 77 ഗോളുകളെന്ന നേട്ടമാണ് സുനില്‍ ഛേത്രി മറികടന്നത്. ഇതോടെ ഛേത്രിയുടെ നേട്ടം 79 ആയി.

അര്‍ജന്റീന താരം ലയണല്‍ മെസ്സി യാണ് ഇനി സുനില്‍ ഛേത്രിക്കു മുന്നിലുള്ള താരം. 124 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടിയ ഛേത്രി ഗോള്‍ശരാശരിയില്‍ മെസ്സിയേക്കാള്‍ മുന്നിലാണ്. മെസ്സിക്ക് 80 ഗോള്‍ നേടാന്‍ വേണ്ടിവന്നത് 155 മത്സരങ്ങളാണ്. മന്‍വീര്‍ സിങ്ങാണ് മാവദ്വീപിനെതിരെ ഇന്ത്യയുടെ 3-ാം ഗോള്‍ നേടിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •