Section

malabari-logo-mobile

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നതിനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്ത്; ഒക്ടോബര്‍ 18 മുതല്‍ പ്രവര്‍ത്തിക്കാന്‍ പൊതുമാനദണ്ഡങ്ങള്‍

HIGHLIGHTS : Government guidelines for opening colleges in the state are out; General norms to operate from October 18th

തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ 18 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പൊതുമാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.

ക്ലാസുകളുടെ സമയം കോളജുകള്‍ക്ക് തീരുമാനിക്കാം.വിമുകത മൂലം വാക്‌സിന്‍ എടുക്കാത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കോളജുകളില്‍ പ്രവേശിപ്പിക്കേണ്ടതില്ല. ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച കോളജില്‍ വരേണ്ടതില്ല. കോവിഡ്‌ പ്രോട്ടോകോളുകള്‍ പാലിച്ച് കോളേജ് ഹോസ്റ്റലുകളും തുറക്കാം. തുടങ്ങി സുപ്രധാന നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്.

sameeksha-malabarinews

വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ വാക്സിന്‍ സ്ഥാപനതലത്തില്‍ നല്‍കുന്നതിന് സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ടതുള്‍പ്പെടെയുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!