Section

malabari-logo-mobile

മാഞ്ചീരി കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ലഭ്യമാക്കും : സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍

HIGHLIGHTS : Ration card to be issued to all families in Manjiri Colony: Chairman, State Food Commission

മലപ്പുറം: മാഞ്ചീരി കോളനിയിലെ റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍. ഇതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലമ്പൂര്‍ താലൂക്കിലെ കരുളായി മാഞ്ചീരി പട്ടിക വര്‍ഗ കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനിയിലെ ഭക്ഷ്യ ഭദ്രതാ പരിപാടികള്‍ കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാനാണ് കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്.

ചോലനായ്ക്കര്‍ വിഭാഗത്തില്‍ പെട്ട 76 കുടുംബങ്ങളാണ് മാഞ്ചീരിയിലുള്ളത്. ഇതില്‍ 36 കുടുംബങ്ങള്‍ക്ക് മാത്രമാണ് റേഷന്‍ കാര്‍ഡുള്ളത്. ആധാര്‍ ഇല്ലാതെ റേഷന്‍ കാര്‍ഡ് നല്‍കാന്‍ പ്രയാസമായുള്ളതെന്നതിനാല്‍ ഉടന്‍ തന്നെ ക്യാമ്പ് നടത്തി ആധാര്‍ ലഭ്യമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രൈമറി തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി കോളനിയില്‍ ഏകാധ്യാപക വിദ്യാലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു. കോളനി നിവാസികളോട് പ്രശ്‌നങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞ് പരിഹാരം ഉറപ്പ് നല്‍കിയാണ് കോളനികളില്‍ നിന്ന് മടങ്ങിയത്.

sameeksha-malabarinews

പ്രളയത്തില്‍ പൂര്‍ണമായും നശിച്ച മുണ്ടക്കടവ് കോളനിയിലെ കുടുംബങ്ങള്‍ താത്കാലികമായി താമസിക്കുന്ന വട്ടിക്കല്ല് കോളനിയും കമ്മീഷന്‍ സന്ദര്‍ശിച്ചു. കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ പെട്ട 22 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ വി. രമേഷ്, അഡ്വ. പി. വസന്തം, എം.വിജയ ലക്ഷ്മി, എ.ഡി എന്‍.എം മെഹറലി, കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍, തഹസില്‍ദാര്‍ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ ബഷീര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. ഉണ്ണിക്കോമു, വാര്‍ഡ് അംഗം ഇ.കെ അബ്ദുറഹിമാന്‍, എ.ഇ.ഒ മോഹന്‍ദാസ്, കരുളായി വനം റെയ്ഞ്ചോഫീസര്‍ എം.എന്‍ നജ്മല്‍ അമീന്‍, ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ എം. ഷമീന, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. എന്‍ സുനില്‍ തുടങ്ങിയവര്‍ കോളനികളില്‍ സന്ദര്‍ശനം നടത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!