Section

malabari-logo-mobile

NDA-യെ നേരിടാന്‍ ‘INDIA’; പ്രതിപക്ഷ സഖ്യത്തിന് പേരിട്ട് രാഹുല്‍ ഗാന്ധി

HIGHLIGHTS : 'INDIA' to counter NDA; Rahul Gandhi named the opposition alliance

ന്യൂഡല്‍ഹി: 26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ‘ഇന്ത്യന്‍ നാഷണല്‍ ഡെപലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലൈന്‍സ്’ (I.N.D.I.A) എന്ന് അറിയപ്പെടും. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട തീരുമാനിക്കാന്‍ ബെംഗളൂരുവില്‍ വിളിച്ചുചേര്‍ത്ത വിശാല പ്രതിപക്ഷത്തിന്റെ യോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.

‘മോദി vs ഇന്ത്യ’ എന്നതാകും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു. രണ്ടാം ദിവസത്തെ പ്രതിപക്ഷ യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് എല്ലാവര്‍ക്കും താത്പര്യപ്പെടുന്നൊരു പേരിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

ഇടതു പാര്‍ട്ടികള്‍ അലൈന്‍സ് എന്ന പദത്തിന് പകരം ഫ്രണ്ട് (front) വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. അതേസമയം, എന്‍.ഡി.എ (NDA) എന്ന പദം ഒവിവാക്കണമെന്ന് മറ്റു ചിലരും ആവശ്യമുന്നയിച്ചു. പ്രതിപക്ഷം (opposition) എന്ന പേര് മുന്നണിക്ക് വേണ്ടെന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ വാദിച്ചത്. ചര്‍ച്ചയ്ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയാണ് I.N.D.I.A എന്ന പേര് പ്രഖ്യാപിച്ചതെന്ന് ജിതേന്ദ്ര അഹ്വാദ് ട്വീറ്റ് ചെയ്തു.

നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) എന്നാണ് പേര്. യുപിഎ ചെയര്‍പഴ്‌സനായിരുന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി തന്നെ ‘ഇന്ത്യ’യെ നയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!