സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഒഴിവുള്ള നഴ്സ്, സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്സിങ്/ജനറല്‍ നഴ്സിങ്/ആക്സലറി നഴ്സിങ് ആന്‍ഡ് മിഡ് വൈഫ് ഇവയിലൊന്നില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് നഴ്സ് തസ്തികയിലേയ്ക്കുളള യോഗ്യത.
എസ്.എസ്.എല്‍.സി പാസ്സായ ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് ഉളളവരെയാണ് സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികയിലേക്ക് പരിഗണിയ്ക്കുക. 45 വയസാണ് രണ്ട് തസ്തികയിലേക്കും പ്രായപരിധി.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും സഹിതം ജൂലൈ 21ന് രാവിലെ പത്തിന് മലപ്പുറം മൈലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ശിശു ക്ഷേമ സമിതി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0483 27382872, 7736568215.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




