Section

malabari-logo-mobile

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്. -3 ന്റെ വിക്ഷേപണം പരാജയപ്പെട്ടു

HIGHLIGHTS : ISRO's GSLV-F10 lifts off from Satish Dhawan Space Centre, Sriharikota

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ..എസ് -3 യുടെ വിക്ഷേപണം പരാജയം. ആദ്യ രണ്ട് ഘട്ടം വിജയകരമായിരുന്നു. എന്നാല്‍ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുളള മൂന്നാം ഘട്ടത്തില്‍ തകരാര്‍ സംഭവിക്കുകയായിരുന്നു. മിഷന്‍ പൂര്‍ണ്ണ വിജയമായിരുന്നില്ല എന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 5.43-നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എല്‍.വി എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം. ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായിരുന്നു എന്നാല്‍ ക്രയോജനിക് എന്‍ജിന്റെ പ്രവര്‍ത്തനം നടക്കുന്ന മൂന്നാമത്തെ ഘട്ടത്തിലാണ് തകരാര്‍ സംഭവിച്ചത്. വിക്ഷേപണം പൂര്‍ണ്ണ വിജയമല്ല. ചില തകരാറുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

sameeksha-malabarinews

പ്രകൃതി ദുരന്തം കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുതുകുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്.-3.

ഇ.ഒ.എസ്.-3 ഉപഗ്രഹത്തിന്റെ ഭാരം 2268 കിലോഗ്രാമാണ്. ശക്തിയേറിയ ക്യാമറകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഭൂപ്രദേശത്തെയും സമുദ്രത്തെയും അതിര്‍ത്തികളെയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ഉപഗ്രഹം. ഉപഗ്രഹത്തിന്റെ ആയുസ്സ് പത്തുവര്‍ഷമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!