Section

malabari-logo-mobile

ഫിഫ റാങ്കിംഗില്‍ ആദ്യ നൂറില്‍ ഇന്ത്യ; ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന

HIGHLIGHTS : India returns to top 100 in FIFA rankings; Argentina retained first place

ഫിഫ ലോക ഫുട്‌ബോള്‍ റാങ്കിംഗില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ടീം ഇന്ത്യ . പുതിയ റാങ്കിംഗ് പ്രകാരം ഒരു സ്ഥാനം ഉയര്‍ന്നാണ് ഇന്ത്യ നൂറാം സ്ഥാനം നേടിയത് . ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ലെബനനെ തോല്‍പ്പിച്ച് കിരീടം നേടിയതും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സാഫ് ചാമ്പ്യന്ഷിപ്പില്‍ സെമി ഫൈനല്‍ പ്രവേശനം നേടിയതും ഇന്ത്യയ്ക്ക് ആദ്യ നൂറില്‍ ഇടം പിടിക്കാന്‍ അവസരമൊരുക്കി.

സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കരുത്തരായ കുവൈറ്റിനെതിരെ സമനില നിലയാണ് നേടാനായതെങ്കിലും മേധാവിത്തം പുലര്‍ത്തിയാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത് .സെമിയില്‍ ലബനനെ നേരിടാനിറങ്ങുമ്പോള്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ നേടിയ വിജയം ആത്മവിശ്വസമുയര്‍ത്തുന്നുണ്ട്. തുടര്‍ച്ചയായ 8 മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കിയ ഇന്ത്യ കഴിഞ്ഞ മത്സരത്തിലാണ് ഗോള്‍ വഴങ്ങിയത്, അതാകട്ടെ ഒരു ഓണ്‍ ഗോളും.

sameeksha-malabarinews

ലോക റാങ്കിംഗില്‍ ലോക ചാമ്പ്യന്മാരായ മെസിയുടെ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ് രണ്ടാമതും ബ്രസീല്‍ മൂന്നാമതുമാണ്. ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ആദ്യ പത്തില്‍ തന്നെയുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!