മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കാസര്‍ഗോഡ് മൊബൈല്‍ ടവറില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിന്‍ ലാലാണ് ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഒരുമണിക്കൂറോളം പൊലീസും ഫയര്‍ഫോഴ്സും അനുനയിപ്പിച്ചതിനെ തുടര്‍ന്നാണ് യുവാവ് തനിയെ താഴെയിറങ്ങിയത്. അതേസമയം ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top