തിരുവനന്തപുരം: അടുത്ത വര്‍ഷം ആദ്യം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കേന്ദ്ര മന്ത്രിസഭ പുനഃസംഘടന നടക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഇടംനേടിയേക്കും.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും പുസഃസംഘടന ചര്‍ച്ചയിലുണ്ടായിരുന്നെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കേന്ദ്രമന്ത്രിയായാവും സുരേഷ് ഗോപി തൃശ്ശൂര്‍ ലോക്സഭ മണ്ഡലത്തില്‍ രണ്ടാമതും മത്സരിക്കാനെത്തുക. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായെങ്കിലും ബിജെപിയുടെ വോട്ട് വിഹിതം ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നു. അതില്‍ നിന്ന് ഇക്കുറി വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് സുരേഷ് ഗോപിയും കേന്ദ്ര നേതൃത്വവും കരുതുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



