Section

malabari-logo-mobile

പാക്കിസ്ഥാനിലേക്ക് അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിച്ച് ഇന്ത്യ

HIGHLIGHTS : India regrets accidental firing of missile which landed in Pakistan

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലേക്ക് അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിച്ച് ഇന്ത്യ. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പ്രതിരോധ മന്ത്രാലയം, നടന്നത് സാങ്കേതിക പിഴവാണെന്ന് വിശദീകരിച്ചു. മാര്‍ച്ച് 9നാണ് സംഭവം നടന്നത്.

”2022 മാര്‍ച്ച് 9ന്, പതിവായി നടത്താറുള്ള അറ്റകുറ്റപ്പണികളുടെ ഇടയില്‍ ഒരു സാങ്കേതിക പിഴവ് സംഭവിക്കുകയും അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കുകയും ചെയ്തു. വിഷയം ഗൗരമായി പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. മിസൈല്‍ പാകിസ്താനില്‍ പതിച്ചു എന്ന് മനസ്സിലായി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. അപകടത്തില്‍ ആരുടെയും ജീവനു ഭീഷണി ഉണ്ടായില്ലെന്നത് ആശ്വാസമാണ്.”- പ്രസ്താവനയില്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

sameeksha-malabarinews

പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണതായി അവകാശപ്പെട്ടത്. ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് ഇന്ത്യയുടെ മിസൈല്‍ ചെന്ന് പതിച്ചത്. സ്‌ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!