Section

malabari-logo-mobile

ത്രിവര്‍ണപതാക ചൊവ്വാപഥത്തില്‍

HIGHLIGHTS : ഇന്ത്യയുടെ ഗ്രഹാന്തരപേടകമായ മംഗള്‍യാന്‍ ചൊവ്വയെ വലം വച്ച് തുടങ്ങി ബുധനാഴ്ച രാവിലെ 7.47മണിയോടെയാണ് പത്ത് മാസത്തോളമായി രാജ്യം കാതോര്‍ത്തിരുന്ന മംഗളവാ...

mangalyanഇന്ത്യയുടെ ഗ്രഹാന്തരപേടകമായ മംഗള്‍യാന്‍ ചൊവ്വയെ വലം വച്ച് തുടങ്ങി ബുധനാഴ്ച രാവിലെ 7.47 മണിയോടെയാണ് പത്ത് മാസത്തോളമായി രാജ്യം കാതോര്‍ത്തിരുന്ന മംഗളവാര്‍ത്ത നാം ശ്രവിച്ചത്. ഇന്ത്യ മസത്തോളമായി കതോര്‍ത്ത ആ മംഗളവാര്‍ത്ത ഇന്ത്യ ആഘോഷിച്ചു തുടങ്ങി. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന മംഗള്‍യാനിലൂടെ ഇന്ത്യ ആദ്യമായി നടത്തിയ ചൊവ്വദൗത്യം വിജയിച്ചതോടെ അതും ചരിത്രമായി മാറുകയാണ്. ലോകത്ത് ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വദൗത്യം വിജയിച്ച രാജ്യമായി ഇന്ത്യ മാറി. ചൊവ്വദൗത്യം വീജയിച്ച ആദ്യ ഏഷ്യന്‍ രാജ്യം എന്ന ബഹുമതിയും ഇനി ഇന്ത്യക്ക് സ്വന്തം. ചൊവ്വദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും റഷ്യയും യൂറോപ്യന്‍ യൂണിയനുമാണ് ഇതിന് മുന്‍പ് ചൊവ്വദൗത്യം വിജയിപ്പിച്ചിട്ടുള്ളത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പിഎസ്എല്‍വി-സി-25 എന്ന റോക്കറ്റ് ഉപയോഗിച്ച് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് തിരിച്ചത്. ഭൂമിയുടെ 22 കോടി കിലോമീറ്റര്‍ അകലെയാണ് ചൊവ്വ. ഈ അസുലഭ നിമഷത്തിന് സാക്ഷിയാകാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌പേസ് സെന്ററിലെത്തിയിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!