Section

malabari-logo-mobile

ദേശീയ ഗെയിംസ് സന്ദേശവുമായി അമ്മു വേഴാമ്പല്‍ കോഴിക്കോടടെത്തി

HIGHLIGHTS : കോഴിക്കോട്: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ പ്രചരണാര്‍ത്ഥം ഭാഗ്യചിഹ്നമായ അമ്മു വേഴാമ്പല്‍ മുഖ്യകഥാപാത്രമായി ആവിഷ്‌കരിച്ച കുട്ടികള്‍ക്കായി ഭാരതം...

Untitled-1 copyകോഴിക്കോട്: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ പ്രചരണാര്‍ത്ഥം ഭാഗ്യചിഹ്നമായ അമ്മു വേഴാമ്പല്‍ മുഖ്യകഥാപാത്രമായി ആവിഷ്‌കരിച്ച കുട്ടികള്‍ക്കായി ഭാരതം കാത്തിരിക്കുന്നു നാടകം ജില്ലയില്‍ അരങ്ങേറി. നടക്കാവ് ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് അമ്മു ആദ്യമെത്തിയത്. പഠനത്തോടൊപ്പം കായിക പരിശീലനത്തിന്റെ ആവശ്യകതയും പ്രാധാന്യവും വിളിച്ചറിയിക്കുന്നതാണ് നാടകം. സണ്ണി,മോനു എന്നീ രണ്ടു സുഹൃത്തുകളുടെ കഥ പറയുന്ന നാടകം എന്തൊക്കെ സൗഭാഗ്യങ്ങളുണ്ടായാലും ആരോഗ്യമില്ലാത്ത ശരീരംകൊണ്ട് ജീവിത സൗഭാഗ്യങ്ങള്‍ എങ്ങനെ അനുഭവിക്കും എന്ന പ്രസക്തമായ ചിന്ത കുട്ടികളിലേക്ക് പകരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിലും ഒളിംപിക്‌സിലും ഇന്ത്യ മെഡല്‍ വാരിക്കൂട്ടുന്നത് വളര്‍ന്നുവരുന്ന പുതിയ തലമുറയിലൂടെ ആയിരിക്കുമെന്ന സന്ദേശം നല്കിയാണ് നാടകം അവസാനിക്കുന്നത്.

ദേശീയഗെയിംസ് ചീഫ് കമ്മിഷണറും മുന്‍ ഡി ജി പിയുമായ ജേക്കബ്ബ് പൂന്നൂസിന്റേതാണ് നാടകത്തിന്റെ ആശയം. രചനയും സംവിധാനവും അനില്‍ കാരേറ്റിന്റേതാണ.് 2013 ജൂലായ് 13ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നാഷണല്‍ഗെയിംസിന്റെ ഭാഗ്യചിഹ്നമായ വേഴാമ്പലിനെ അമ്മു എന്നു നാമകരണം ചെയ്തത്. തുടര്‍ന്നാണ് കുട്ടികളില്‍ കായികക്ഷമത വളര്‍ത്തുകയെന്ന സന്ദേശവുമായി അമ്മു കഥാപാത്രമായ നാടകം അരങ്ങിലെത്തുന്നത്. 2013 സപ്തംബര്‍ 30ന് നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഫ്‌ളാഗ് ഓഫ് ചെയ്ത നാടകയാത്ര അഞ്ച് മാസത്തിനിടെ 260ല്‍പരം വേദികളിലവതരിപ്പിച്ചു. വിവിധ ജില്ലകളിലായി നാലര ലക്ഷത്തോളം വിദ്യാര്‍ഥികളും ഒന്നരലക്ഷത്തോളം പൊതുജനങ്ങളും നാടകം കണ്ടു. ദേശീയഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് 2014-15 അധ്യയന വര്‍ഷത്തില്‍ പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ്ബുക്കുകളില്‍ അമ്മുവിന്റെ മുദ്ര ആലേഖനം ചെയ്തിട്ടുണ്ട്.

sameeksha-malabarinews

ചൊവ്വ രാവിലെ നടക്കാവ് ഗവ.ഗേള്‍സ് വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിയ അമ്മുവിനെ ജില്ലാ കലക്ടര്‍ സി.എ.ലത, എ.ഡി.എം.കെ.രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ എ.കമലാരഘുനാഥ്, സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ.മത്തായി, സി.പി.എം.ഉസ്മാന്‍കോയ, എ.മൂസഹാജി, എം.മോഹനന്‍, പ്രിന്‍സിപ്പല്‍ മേരി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നാടകാവതരണം നടന്നു.

അമ്മു ഇന്ന് (ബുധന്‍) രാവിലെ 9ന് മാനാഞ്ചിറ ജി.എം.എച്ച്.എസ്.സ്‌കൂള്‍, ഉച്ചയ്ക്ക് 2 ന് വെള്ളിമാട്കുന്ന് ജെ.ഡി.റ്റി.ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂള്‍, 25 ന് രാവിലെ 9 ന് വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍, ഉച്ചയ്ക്ക് 2 ന് ചേവായുര്‍ പ്രസന്റേഷന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, 26 ന് രാവിലെ 9 ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!