
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് 25 ശതമാനം അധികം കയറ്റുമതി
തീരുവ പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇന്ത്യയ്ക്കുള്ള തീരുവ ഇരട്ടിയാക്കിയ ട്രംപ്, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴ കൂടി ഈടാക്കുന്ന ഉത്തരവിലാണ് ഒപ്പിട്ടത്. ഇതോടെ ആകെ തീരുവ 50 ശതമാനമായി ഉയര്‍ത്തി. മൂന്നാഴ്ചയ്ക്ക് ശേഷം പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് ട്രംപിന്റെ ഉത്തരവ്.
ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെ വിമര്‍ശനം ശക്തം. ട്രംപിന്റേത് അന്യായവും ദൗര്‍ഭാഗ്യകരവുമായ നടപടി, ട്രംപിന്റേത് ഇരട്ടത്താപ്പാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. ചൈനക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് നല്‍കിയിരിക്കുന്നത്. ഇന്ത്യയെക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ശക്തമാകുന്നത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാണ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനത്തിനു പുറമെ ഈ പിഴ കൂടി ട്രംപ് പ്രഖ്യാപിച്ചത്. നേരത്തെ 25 ശതമാനം നികുതി ഇന്ത്യക്ക് ഈടാക്കാനാനാണ് ട്രംപ് നിശ്ചയിച്ചത്. വ്യാപാര കരാറില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടായിരുന്നു ട്രംപ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. ഇത് അമ്പതാക്കി ഉയര്‍ത്തുന്നു എന്നാണ് ഇന്ന് ട്രംപ് അറിയിച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്ക് ശേഷമാകും ഈ പിഴ ഈടാക്കി തുടങ്ങുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തി വയ്ക്കാനാണ് ഈ മൂന്നാഴ്ച ട്രംപ് നല്‍കിയിരിക്കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ, റഷ്യയ്ക്ക് യുദ്ധം ചെയ്യാനുള്ള ഇന്ധനം നല്‍കുന്നു എന്ന് ട്രംപ് വാദിച്ചിരുന്നു.
ട്രംപിന്റെ ഈ നീക്കം ഇന്ത്യയിലെ ഐ ടി, ടെക്‌സ്‌റ്റൈല്‍ തുടങ്ങി പല മേഖലകള്‍ക്കും തിരിച്ചടിയാകും. രാജ്യ താല്‍പര്യം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു. നീതികരിക്കാനാവാത്ത അന്യായ നടപടിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ തിരിച്ചടിച്ചു. മറ്റ് പല രാജ്യങ്ങളും രാജ്യങ്ങളും റഷ്യയില്‍ നിന്ന് ഇറക്കുമതി നടത്തുന്നു എന്ന സൂചനയും ഇന്ത്യയുടെ പ്രസ്താവനയിലുണ്ട്. ഇന്ത്യയെ ഭീഷണിപ്പെടുത്തി വ്യപാര കരാറിലെത്തിക്കാന്‍ ട്രംപ് ശ്രമിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ ബലഹീനത കൊണ്ട് രാജ്യതാല്‍പര്യം ബലികഴിക്കരുത് എന്നും രാഹുല്‍ ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
അതേസമയം ഇന്ത്യ – യു എസ് ബന്ധത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ട്രംപിന്റെ ഈ നീക്കം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




