12 കാരിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമം : അതിഥി തൊഴിലാളി കസ്റ്റഡിയില്‍

തിരൂരങ്ങാടി : 12 കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഒരാള്‍ തിരൂരങ്ങാടി പൊലീസിന്റെ കസ്റ്റഡിയില്‍. അസം സ്വദേശി അയിനുൽ അലിയെ (40) യാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത്.

ബുധൻ രാവിലെ 8.30 ഓടെയാണ് സംഭവം. സ്‌കൂളില്‍ യുഎസ്എസ് പരീക്ഷാ തയ്യാറെടുപ്പിനായി പോവുകയായിരുന്ന 12 കാരിയെയാണ് ഇതര സംസ്ഥാന തൊഴിലാളി ബലം പ്രയോഗിച്ച് തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്.

കുട്ടിയുടെ വായ് മൂടികെട്ടി കൈ പിന്നിലേക്ക് പിടിച്ച് ഇയാളുടെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് പിടിച്ച് കൊണ്ടു പോകുന്നതിനിടെ കുട്ടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ കുട്ടിയുടെ ശബ്ദം കേട്ട് പരിസരത്തുള്ളവര്‍ വന്നപ്പോള്‍ പ്രതി ഓടി. പിന്നീട് പിടികൂടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top