ഇന്ത്യ – ഇംഗ്ലണ്ട് അവസാന ട്വന്റി 20 ; ടോസ് നേടി ഇംഗ്ലണ്ട് ; ഇന്ത്യക്ക് ആദ്യ ബാറ്റിങ്ങ്

അഹമ്മദാബാദ് : ഇന്ത്യ – ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ആദ്യ ബാറ്റിങ്ങിനയച്ചു. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പര 2 – 2 എന്ന നിലയിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. പരമ്പര വിജയികളെ തീരുമാനിക്കുന്ന പോരാട്ടമായതിനാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് തീപാറും.

ഒന്നാമത്തയുെ മൂന്നാമത്തെയും ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാമത്തെയും നാലാമത്തെയും കളികള്‍ ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ബാറ്റിങ്ങില്‍ ഇന്ത്യ നിലവാരം പുലര്‍ത്തുമ്പോഴും ബോളിങ്ങും ഫീല്‍ഡിങ്ങും തലവേദനയാണ്. ഫീല്‍ഡിങ്ങില്‍ മോശം പ്രകടനമാണ് പല ഇന്ത്യന്‍ താരങ്ങളും നടത്തുന്നത്. ബാറ്റിങ്ങില്‍ കെ.എല്‍. രാഹുല്‍ ഫോം കണ്ടെത്താത്തത് നിരാശ പകരുന്നു. എന്നാല്‍ രാഹുലിനെ ഒഴിവാക്കിയുള്ള ഒരു പരീക്ഷണത്തിനും നായകന്‍ കോഹ്ലി തയ്യാറല്ല.

സൂര്യകുമാര്‍ യാദവ് അവസാന ഇലവനില്‍ തുടര്‍ന്നേക്കാം. ഇഷാന്‍ കിഷന് അവസരം നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കോഹ്ലി മൂന്നാമതായി തുടര്‍ന്നേക്കും. രാഹുലും രോഹിത് ശര്‍മയും തന്നെയായിരിക്കും ഓപ്പണര്‍മാര്‍

Share news
error: Content is protected !!
Scroll to Top