Section

malabari-logo-mobile

കേപ്ടൗൺ ടെസ്റ്റി‌ൽ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ

HIGHLIGHTS : India defeated South Africa by 7 wickets in Cape Town Test

കേപ്ടൗണ്‍: കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ട് വിക്കറ്റിന്‍റെ ചരിത്ര വിജയവുമായി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം യശസ്വി ജയ്സ്വാളിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട്കോലിയുടെയും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ 12 ഓവറില്‍ അടിച്ചെടുത്തു. 23 പന്തില്‍ 28 റണ്‍സെടുത്ത്യശസ്വി പുറത്തായപ്പോള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തില്‍ 12 റണ്‍സെടുത്ത്കോലിയും വീണെങ്കിലും ക്യാപ്റ്റൻ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യൻ വിജയംപൂര്‍ത്തിയാക്കി.

17 റണ്‍സുമായി രോഹിത്തും റണ്‍സുമായി നാലു റണ്‍സോടെ ശ്രേയസും പുറത്താകാതെ നിന്നു. ജയത്തോടെരണ്ട് മത്സര പരമ്പര ഇന്ത്യ 1-1ന് സമനിലയില്‍ പിടിച്ചു. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു. പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ കേപ്ടൗണില്‍ ആദ്യവിജയമാണ് സ്വന്തമാക്കിയത്. ചെറിയ വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍തകര്‍ത്തടിച്ചു തുടങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി. രോഹിത്തിന് രണ്ട് തവണ ജീവന്‍ കിട്ടിയതും ഇന്ത്യക്ക്അനുഗ്രഹമായി.വിജയത്തിന് നാലു റണ്‍സകലെയാണ് കോലി പുറത്തായത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 55, 176, ഇന്ത്യ 153, 80-3. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകളില്‍ പൂര്‍ത്തിയായ മത്സരമെന്ന നാണക്കേടുംകേപ്ടൗണ്‍ ടെസ്റ്റിനായി.രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകള്‍ക്കുള്ളില്‍ 107 ഓവറുകളിലാണ് മത്സരംപൂര്‍ത്തിയായത്.

sameeksha-malabarinews

രണ്ടാം ദിനം ആദ്യ സെഷനില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി പൊരുതിയ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ ബാറ്റിംഗ്കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നില്‍ 79 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 62-3 എന്നനിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ലഞ്ചിന് മുമ്പെ 176 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഏയ്ഡന്‍ മാര്‍ക്രം 103 പന്തില്‍106 റണ്‍സുമായി വെടിക്കെട്ട് സെഞ്ചുറി കുറിച്ചപ്പോള്‍ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര ആറ് വിക്കറ്റെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!