Section

malabari-logo-mobile

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് തിരിച്ച് വരാന്‍ അനുമതി

HIGHLIGHTS : Permission to return to the UAE for covishield vaccine from India

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് തിരിച്ച് വരാന്‍ അനുമതി. വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി. നേരത്തെ യുഎഇയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്.

കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാന വിലക്ക് നിലനിന്നിരുന്നു. അത് ഈ മാസം അഞ്ചാം തിയതി മുതല്‍ ഒഴിവാക്കിയിരുന്നു. പക്ഷേ യുഎഇയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

sameeksha-malabarinews

പുതിയ തീരുമാനം പ്രകാരം ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും യുഎഇയിലേക്ക് തിരിച്ച് വരാന്‍ അനുമതി ലഭിച്ചത് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായി. ദിബായ് റെസിഡന്റ് വീസ ഉള്ളവര്‍ക്കാണ് പുതിയ തീരുമാനം ബാധകമാകുക

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!