Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut University News

ബിരുദപ്രവേശനം – അപേക്ഷ ആഗസ്ത് 10-ന് തിരുത്താം

ബിരുദ ഏകജാലക പ്രവേശനത്തിന് അപേക്ഷയുടെ ഫൈനല്‍ സബ്മിഷന്‍ നടത്തിയവര്‍ക്ക് ആഗസ്ത് 10-ന് അപേക്ഷയില്‍ ആവശ്യമായ തിരുത്തലിന് അവസരമുണ്ടാകും. രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ ഒഴികെയുള്ളവ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് തിരുത്താം. ഇതിനായി സ്റ്റുഡന്റ് ലോഗിനിലെ എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം നേരത്തേ ക്യാപ് ഐ.ഡി.യോടൊപ്പം ലഭിച്ച സെക്യൂരിറ്റി കീ എന്റര്‍ ചെയ്യേണ്ടതാണ്. തിരുത്തലിനു ശേഷം ഫൈനല്‍ സബ്മിഷന്‍ നടത്തി അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.

sameeksha-malabarinews

എപിഗ്രാഫി കോഴ്സ് സമാപിച്ചു

ലിപി ചരിത്രം പഠിക്കുന്നതിലൂടെ മാത്രമേ പുരാലിഖിതങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനാകൂയെന്ന് ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവവാരിയര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല മലയാള പഠനവിഭാഗം സംഘടിപ്പിച്ച മൂല്യവര്‍ദ്ധിത കോഴ്സായ എപിഗ്രാഫിയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹസ്ത ലിഖിത വിഞ്ജാനീയത്തിന്റെയും ലിഖിത പഠനത്തിന്റെയും പ്രാധാന്യവും ബ്രാഹ്മി ലിപിയുടെ സവിശേഷതയും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്. ചടങ്ങില്‍ പഠനവകുപ്പു മേധാവി ഡോ. ആര്‍.വി.എം. ദിവാകരന്‍ അദ്ധ്യക്ഷനായി. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി ശിവദാസന്‍, ഡോ. ടി. പവിത്രന്‍, ഡോ. കെ.എം. അനില്‍, ഡോ. ശിവകുമാര്‍, ഡോ. ശ്രീകല, ഡോ. സോമനാഥന്‍, കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. മഞ്ജു. ഗവേഷണ വിദ്യാര്‍ത്ഥി പി.പി. മനു തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ശ്രീരമ്യ, ശ്രുതി, നൗഷിത, ശ്രീകല, അജില, ശാന്തി കൃഷ്ണ, ആര്യ, നീതു, അനശ്വര തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

അദ്ധ്യാപക പരിശീലനം

സര്‍വകലാശാല, കോളേജ് അദ്ധ്യാപകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാ എച്ച്.ആര്‍.ഡി.സി. നടത്തുന്ന അദ്ധ്യാപക പരിശീലന പരിപാടിയില്‍ സീറ്റൊഴിവുണ്ട്. ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 24 വരെ നടത്തുന്ന പരിപാടിയിലേക്ക് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ugchrdc@uoc.ac.in 0494 2407 350, 351

പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും

സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഡെസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും 10-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി. ഹോം സയന്‍സ് (ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്സ്) ഏപ്രില്‍ 2020 പരീക്ഷകളുടെയും സി.സി.എസ്.എസ. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്സ് ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്നോളജി 2019 സ്‌കീം, 2019 പ്രവേശനം നവംബര്‍ 2020 റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ 2018 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 13 വരേയും 170 രൂപ പിഴയോടെ 17 വരേയും ഫീസടച്ച് 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

ആഗസ്ത് 10, 11 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.വോക്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സോയില്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മൈക്രോ ബയോളജി പേപ്പറുകളുടെ ഏപ്രില്‍ 2020 പരീക്ഷകള്‍ മാറ്റി. പുതുക്കിയ ടൈംടേബിള്‍ പിന്നീട് അറിയിക്കും.

ഹാള്‍ടിക്കറ്റ്

ആഗസ്ത് 12-ന് തുടങ്ങുന്ന എസ്.ഡി.ഇ. പ്രീവിയസ് ഇയര്‍ 1, 2 സെമസ്റ്റര്‍ മെയ് 2020 പി.ജി. പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!