
ഹരാരെ : സിംബാബ്വെയ്ക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് കനത്ത മറുപടിയുമായി ഇന്ത്യ. ഹരാരെ സ്‌പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെയ്ക്ക് 134 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. 47 പന്തില്‍ 100 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സ്‌കോര്‍- ഇന്ത്യ: 234/2, സിംബാബ്വെ: 100/10
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആദ്യം തന്നെ പുറത്തായെങ്കിലും ഓപ്പണറായ അഭിഷേക് ശര്‍മ അടിച്ചു തകര്‍ക്കുകയായിരുന്നു. അഭിഷേകിനൊപ്പം റിതുരാജ് ഗെയ്ക്വാദ് (47 പന്തില്‍ 77), റിങ്കു സിങ് (22 പന്തില്‍ 48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിനെത്തിയ സിംബാബ്വെയ്ക്ക് മുഴുവന്‍ വിക്കറ്റും നഷ്ടമായി 19-ാം ഓവറില്‍ കളിയവസാനിപ്പിക്കേണ്ടി വന്നു. മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അഭിഷേക് ശര്‍മയാണ് കളിയിലെ താരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



