
താനൂര്‍: വീടിനുസമീപം കുതിരയ്‌ക്കൊപ്പം കളിക്കുന്നതിനിടെ കുറുക്കന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. ഒഴൂര്‍ കതിര്‍കുളങ്ങര സ്വദേശി പൊടിയേങ്ങല്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഫാത്തിമ നഹ്ല (7)യെയാണ് കുറുക്കന്‍ ആക്രമിച്ചത്.
ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. വീടിനുപരിസരത്ത് കുതിരസവാരിയും സൈക്കിള്‍സവാരിയും നടത്തുന്നതിനിടെ കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. കടിക്കാനായി വന്ന കുറുക്കനെ കുതിര തൊഴിച്ചതോ ടെ കുട്ടിക്ക് നേരെ പാഞ്ഞടുത്തു. കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്കുണ്ട്.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




