
അരീക്കോട്: കീഴുപറമ്പ് പട്ടോത്തിച്ചാലില്‍ കരിങ്കല്ല് ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. നോര്‍ത്ത് കുനി യില്‍ മിടുക്കപ്പാറയില്‍ ചെറിയാലക്കല്‍ ഗോപിനാഥന്റെ മകള്‍ ആര്യ (15), പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ (12) എന്നിവരാണ് ക്വാറിയില്‍ മുങ്ങിത്താഴ്ന്നത്.
ഇന്നലെ ഉച്ചയോടെയാണ് അപകടം. ഉടന്‍ നാട്ടുകാര്‍ വിദ്യാര്‍ഥികളെ മുങ്ങി യെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും വെന്റിലേറ്ററിലാണ്. കീഴുപറമ്പ് ജിവിഎച്ച്എസ്എ സിലെ വിദ്യാര്‍ഥികളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




