അരിമ്പ്രയില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ സ്‌ഫോടനം; 3 പേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: മൊറയൂര്‍ അരിമ്പ്ര പുതനപ്പറമ്പില്‍ ക്വാറി തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് മുറ്റത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് ഒലവക്കോട് സ്വദേശികളായ ബിജു (41), സുധീഷ് (39), കല്ലടിക്കോട് പൊന്നിച്ചന്‍ (61) എന്നിവരാണ് പിടിയിലായത്.

ശനി രാത്രി ഒമ്പതിനാണ് സ്‌ഫോടനം. ക്വാറിയില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതാകാം പൊട്ടിത്തെറിക്ക് കാരണമായതന്ന് കരുതുന്നു. മലപ്പുറത്തുനിന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സാമ്പിള്‍ ശേഖരിച്ചു. ഇത് ലാബിലേക്ക് അയക്കും.

ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയി ക്കുകയായിരുന്നു. ക്വാര്‍ട്ടേഴ്സിന്റെ പുറത്ത് ചപ്പുചവറുകള്‍ കത്തിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. വലിയ ശബ്ദത്തിലായിരുന്നു പൊട്ടിത്തെറിയെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊഴിലാളികള്‍ താമസിക്കുന്ന വിടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇന്‍സ്‌പെക്ടര്‍ എ ദീപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലം പരിശോധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top