
കൊണ്ടോട്ടി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുമുന്നില്‍ വടിവാള്‍ വീശി പരിഭ്രാന്തി സൃഷ്ടിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പുളിക്കല്‍ വലിയപറമ്പ് മലയില്‍ ഷംസുദ്ദീ (27)നെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റുചെയ്തത്. ഒളിവിലായിരുന്ന ഇയാളെ പുളിക്കല്‍ സിയാംകണ്ടത്തെ ബന്ധുവീട്ടില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ എ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ബസ് ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഓട്ടോയും വടിവാളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോയില്‍ ഷംസുദ്ദീനൊപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ പുളിക്കല്‍ തയ്യില്‍ ഹൗസില്‍ ജാസിറിനെയും പിടികൂടി.
ദേശീയ പാതയില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു ഇവര്‍ സഞ്ചരിച്ച ഓട്ടോ സ്വകാര്യ ബസിനുമുന്നില്‍ തടസ്സം സൃഷ്ടി വടിവാള്‍ വീശി ഭീഷണി ഉയര്‍ ത്തിയത്.
പുളിക്കല്‍മുതല്‍ കൊളത്തൂര്‍ വിമാനത്താവള ജംങ്ഷന്‍വരെയായിരുന്നു നിറയെ യാത്രക്കാരുള്ള ബസിനുനേരെ പരാക്രമണം . വടിവാള്‍ വീശുന്ന ദൃശ്യം ബസ് യാത്രക്കാര്‍ പകര്‍ത്തിയത് പുറത്തുവന്നിരുന്നു. ലഹരി കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരു ന്നു ഷംസു ദ്ദീന്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




