
വള്ളിക്കുന്ന്: അരിയല്ലൂര്‍ ഗവ. യു.പി. സ്‌കൂളില്‍ കൃഷിയുത്സവത്തിന് തുടക്കമായി. ഹരിതക്ലബ്, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം, മാതൃഭൂമി സീഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ‘സ്‌കൂളില്‍ ഒരു വാഴത്തോട്ടം’ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് കൃഷി ഓഫീസര്‍ നീനു രവീന്ദ്രനാഥ് നിര്‍വഹിച്ചു.
കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസും എടുത്തു. എം.ടി.എ. പ്രസിഡന്റ് ശോഭന അധ്യക്ഷത വഹിച്ചു. പ്രജിത, ബേബി, ജലീല്‍, ബിന്ധ്യ എന്നിവര്‍ സംസാരിച്ചു. വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും കര്‍ഷകനുമായ മൂച്ചിക്കല്‍ കാരിക്കുട്ടി വാഴത്തൈ നട്ടുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




