Section

malabari-logo-mobile

ഇന്ത്യയും ഓസ്‌ട്രേലിയയും സൈനികേതര ആണവ കരാറില്‍ ഒപ്പു വെച്ചു

HIGHLIGHTS : ദില്ലി: ഇന്ത്യയും, ഓസ്‌ട്രേലിയയും തമ്മില്‍ സൈനികേതര ആണവ കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട...

MODEL copyദില്ലി: ഇന്ത്യയും, ഓസ്‌ട്രേലിയയും തമ്മില്‍ സൈനികേതര ആണവ കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

ഇരു രാജ്യങ്ങളും തമ്മില്‍ ആണവ സഹകരണത്തിന് പുറമെ വാണിജ്യം, പ്രതിരോധം, വിദ്യഭ്യാസം, കായികം തുടങ്ങിയ മേഖലകളിലും ധാരണയായിട്ടുണ്ട്. ഹൈദരാബാദ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

sameeksha-malabarinews

സൈനികരുടെ ആവശ്യങ്ങള്‍ക്ക് ഓസ്‌ട്രേലിയ ഇന്ത്യക്ക് യുറേനിയം നല്‍കും. ആണവ നിരായുധീകരണ കരാറില്‍ ഇന്ത്യ ഒപ്പു വെക്കാത്തതിനെ തുടര്‍ന്ന് യൂറേനിയം ഇന്ത്യക്ക് നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു ഓസ്‌ട്രേലിയ. യുറേനിയം ഉല്‍പ്പാദന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയുമായുള്ള സഹകരണം വൈദ്യുതോല്‍പാദനം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!