പെണ്‍കുട്ടികള്‍ക്കെതിരെ ട്രെയിനില്‍ അശ്ലീല പ്രദര്‍ശനം; കരുനാഗപ്പള്ളി സ്വദേശി പിടിയില്‍

കൊല്ലം: ട്രെയിന്‍ യാത്രക്കിടെ പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പ്രകടനം നടത്തിയയാള്‍ പിടിയില്‍. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറിനെയാണ് റെയിവേ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറിയ ആളാണ് പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികചേഷ്ടകള്‍ കാണിച്ചത്. ഇന്നലെ നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് സഹോദരിമാര്‍ക്ക് നേരെ ഇയാള്‍ അശ്ലീല പ്രകടനം കാണിച്ചത്. ഇത് ഒരു പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തി.

പെണ്‍കുട്ടി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധിച്ചയാള്‍ വര്‍ക്കലയില്‍ ഇറങ്ങുകയായിരുന്നു. പെണ്‍കുട്ടി കൈമാറിയ ദൃശ്യങ്ങള്‍ ഒരു സുഹൃത്താണ് നവമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഈ ദൃശ്യം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ റെയില്‍വെ പൊലീസ് സ്വമേധയാ കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കരുനാഗപ്പള്ളി സ്വദേശി ജയകുമാറാണെന്ന് കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

 

 

Share news
error: Content is protected !!
Scroll to Top