തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തുക; കേരള ടെയ്‌ലേഴ്‌സ് അസ്സോസിയേഷന്‍ വള്ളിക്കുന്ന് ഏരിയാ സമ്മേളനം

HIGHLIGHTS : Increase the pension of tailors to Rs. 5000

തയ്യല്‍ തൊഴിലാളികളുടെ പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തണമെന്ന് ആള്‍ കേരള ടെയ്‌ലേഴ്‌സ് അസ്സോസിയേഷന്‍ (AKTA )യുടെ വള്ളിക്കുന്ന് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു.

സമ്മേളന നഗരിയില്‍ പതാകയുയര്‍ത്തി ഏരിയാ പ്രസിഡണ്ട് പട്ടയില്‍ പ്രഭാകരന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനം ജില്ലാ പ്രസിഡണ്ട്  വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

ഏരിയ സെക്രട്ടറി ടി. ദിലീപ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി കിഷോര്‍ വരവ് ചെലവ് കണക്കും ജില്ലാ കമ്മറ്റി അംഗം വി.കെ. സുനില്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ച സമ്മേളനത്തില്‍ കെ .വി .അഷിജ കെ.പ്രഭ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികള്‍ : പട്ടയില്‍ പ്രഭാകരന്‍ (പ്രസിഡണ്ട്), ടി.ദിലീപ് കുമാര്‍ (സെക്രട്ടറി), ടി കിഷോര്‍ (ട്രഷറര്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!