പുണെയില്‍ പോലീസ് സ്റ്റേഷന് സമീപം ബസിനുള്ളില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി

HIGHLIGHTS : Woman raped inside bus near Pune police station, complaint filed

മുംബൈ :   പൂനെയിലെ സ്വാര്‍ഗേറ്റ് ബസ് സ്റ്റാന്‍ഡില്‍ പോലീസ് സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിനുള്ളില്‍ 26 വയസ്സുള്ള സ്ത്രീ ബലാത്സംഗത്തിന് ഇരയായതായി പരാതി.

ചൊവ്വാഴ്ച പുലര്‍ച്ചെ 5.45 ന് ഫാല്‍ത്താനിലേക്ക് പോകുന്ന ബസ് കാത്തുനില്‍ക്കുമ്പോള്‍,  ബസ് എത്തിയെന്ന് പറഞ്ഞ് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് കൂട്ടിക്കൊണ്ടുപോയതായി  വെളിച്ചമില്ലാത്ത ബസില്‍ കയറാന്‍ മടികാണിച്ചെങ്കിലും, ടോര്‍ച്ച് ഉപയോഗിച്ച് പരിശോധിക്കാമെന്ന് നിര്‍ദ്ദേശിച്ച ആള്‍ അകത്തേക്ക് പിന്തുടര്‍ന്ന് ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് സ്ത്രീ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു.

sameeksha-malabarinews

സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം യുവതി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വഴി പ്രതി ദത്താത്രയ രാംദാസ് ഗഡെ (36) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് മുമ്പ് മോഷണം, പിടിച്ചുപറി എന്നീ കേസുകള്‍ ഉണ്ടെന്ന് സ്വാര്‍ഗേറ്റ് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!