സുഡാനില്‍ സൈനിക വിമാനം പറന്നുയരുന്നതിനിടെ തകര്‍ന്ന് വീണു; 46 പേര്‍ മരിച്ചു

ഖാര്‍ത്തും: സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 46 പേര്‍ മരിച്ചു. പറന്നുയരുന്നതിനിടെ ജനവാസമേഖലയിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.

തലസ്ഥാനമായ ഖാര്‍ത്തൂമിന് വടക്ക് കിഴക്കുള്ള ഓംദുര്‍മാനിലെ സൈനിക താവളത്തിനടുത്താണ് അപകടം സംഭവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സൈനികകേന്ദ്രമാണിത്.

സാങ്കേതിക തകരാണ് അപകട കാരണമെന്ന് സൈനികരെ ഉദ്ദരിച്ച് വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ പത്ത് പേര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top