
തിരൂരങ്ങാടി : സ്വകാര്യ ചാനലിന് വീഡിയോ യെടുക്കാന്‍ യുവാവിനെ കയ്യാമം വെച്ച് അപമാനിച്ച തിരൂരങ്ങാടി പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബഹുജന മാര്‍ച്ച് നടത്തി. സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റു ചെയ്ത മൂന്നിയൂരിലെ ചെമ്പന്‍ അബ്ദുള്‍ റഷീദിനെയാണ് കയ്യാമം വെച്ച് അപമാനിച്ചത്.
ഡിവൈഎഫ്‌ഐ വള്ളിക്കുന്ന് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് തിരൂരങ്ങാടി സ്റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞു.
സിപിഐ എം വള്ളിക്കുന്ന് ഏരിയ കമ്മററിയംഗം പി വിനീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ് ഐ ബ്ലോക്ക് ട്രഷറര്‍ അഖില്‍ തേഞ്ഞിപ്പലം അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മററിയംഗങ്ങളായ വി പി വിശ്വനാഥന്‍, എം വീരേന്ദ്രകുമാര്‍, മൂന്നിയൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ടി പി നന്ദനന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുള്‍ വാഹിദ് സ്വാഗതവും ബ്ലോക്ക് ജോ. സെക്രട്ടറി ടി പി നന്ദു നന്ദിയും
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




