കല്‍പ്പറ്റ: അമ്പലവയലിന് സമീപം ആയിരംകൊല്ലിയില്‍ വയോധികനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 68 കാരനായ മുഹമ്മദാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാക്കാത്ത രണ്ട് പെണ്‍കുട്ടികള്‍ പോലീസിനുമുന്നില്‍ കീഴടങ്ങി.
മൃതദേഹം കണ്ടെടുത്ത് അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
മുഹമ്മദിന്റെ വീട്ടില്‍ വാടയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ മക്കളാണ് കീഴടങ്ങിയ പെണ്‍കുട്ടികള്‍. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാന്‍ നോക്കിയപ്പോള്‍ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. മറ്റു വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.




