മലപ്പുറം: ഭാര്യയെയും നാല് കുഞ്ഞുങ്ങളെയും രാത്രിയില്‍ വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി പരാതി. മലപ്പുറം വണ്ടൂരാണ് സംഭവം. 21 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെയാണ് ഇറക്കിവിട്ടത്.
സംഭവത്തില്‍ ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയേയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കുക പതിവായിരുന്നു.ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡത്തിനും മര്‍ദ്ദനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയും കുഞ്ഞുങ്ങളും ഇപ്പോള്‍ മലപ്പുറം സ്‌നേഹിതയിലാണ് ഉള്ളത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




