Section

malabari-logo-mobile

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഉയര്‍ന്നത് 117 വീടുകള്‍;വീടുകളുടെ തക്കോല്‍ കൈമാറ്റം മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിക്കും

HIGHLIGHTS : In Vallikun Gram Panchayat, 117 houses have been raised under the LIFE project; Minister MB Rajesh will carry out the handover of the keys of the h...

വള്ളിക്കുന്ന്: സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നായ ലൈഫ് ഭവന പദ്ധതിയിലൂടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് 117 വീടുകള്‍. പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റം ഫെബ്രുവരി 27ന് നടക്കും. രാവിലെ 11.30ന് അത്താണിക്കലില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് താക്കോല്‍ കൈമാറ്റം നിര്‍വഹിക്കും. ലൈഫ് ഭവന പദ്ധതിയിലൂടെ വള്ളിക്കുന്നില്‍ ആദ്യഘട്ടത്തില്‍ 300 പേര്‍ക്കാണ് വീട് പൂര്‍ത്തിയാകുന്നത്. ഇതില്‍ പൂര്‍ത്തിയായവയുടെ താക്കോല്‍ കൈമാറ്റമാണ് നടക്കുന്നത്.

മലപ്പുറം ജില്ലയില്‍ തന്നെ ലൈഫ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ടെ ചുരുക്കം ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാണ് വള്ളിക്കുന്ന്. മല്‍സ്യത്തൊഴിലാളികളും എസ്.സി വിഭാഗത്തില്‍പ്പെട്ടവരും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടെ 300 ഗുണഭോക്താക്കളാണ് എഗ്രിമെന്റ് വെച്ച് വള്ളിക്കുന്നില്‍ വീടു നിര്‍മ്മാണം നടത്തിവരുന്നത്.

sameeksha-malabarinews

ഭവന പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് വാര്‍ഷിക പദ്ധതികള്‍ രൂപീകരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ പറഞ്ഞു. ഓരോ സമ്പത്തിക വര്‍ഷവും 100ലധികം ജീര്‍ണിച്ച വീടുകളാണ് ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ 186 ഗുണഭോക്താക്കള്‍ എഗ്രിമെന്റ് വെച്ചതില്‍ 76 പേരും മത്സ്യത്തൊഴിലാളി മേഖലയില്‍ 86 ഗുണഭോക്താക്കള്‍ എഗ്രിമെന്റ് വെച്ചതില്‍ 32 പേരും പട്ടികജാതി വിഭാഗത്തില്‍ 28 ഗുണഭോക്താക്കള്‍ എഗ്രിമെന്റ് വെച്ചത്തില്‍ ഒമ്പത് പേരുമാണ് വീടു പണി പൂര്‍ത്തീകരിച്ചത്. ഇതുവരെ 13,32,60,000 രൂപയാണ് ലൈഫ് ഭവന പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ ലൈഫ് ആദ്യ ലിസ്റ്റിലെ 114 വീടുകളും ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!