തിരൂരങ്ങാടിയില്‍ വീടിന്റെ ജനല്‍ പൊളിച്ചു മോഷണം;7പവന്‍ സ്വര്‍ണം കവര്‍ന്നു

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി: വീടിന്റെ ജനല്‍ അഴികള്‍ മുറിച്ചുമാറ്റി അകത്ത് കടന്ന മോഷ്ടാവ് ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കരുമ്പില്‍ ചുള്ളിപ്പാറ റോഡിലെ ഇ കെ കുഞ്ഞിമുഹമ്മദിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. വീടിന്റ പിറക് വശത്തെ സ്റ്റോര്‍ മുറിയുടെ ജനലിന്റെ മരത്തിന്റെ രണ്ട് അഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്.

കുഞ്ഞിമുഹമ്മദിന്റെ മകളുടെ രണ്ട് പവന്‍ വരുന്ന പാദസരം ഒന്നര പവന്‍ തൂക്കമുള്ള കൈ ചെയിന്‍ ഇവരുടെ മകന്‍ മുഹമ്മദ് ഹാസിമിന്റെ കഴുത്തിലേയും അരയിലേയും ചെയിനുകള്‍ കൈ ചെയിന്‍ എന്നിവയടക്കം ഏഴുപവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.

നേരം പുലര്‍ന്നപ്പോഴാണ് വീട്ടുകാര്‍ മോഷണം അറിയുന്നത് വീടിന്റെ വാതിലുകള്‍ തുറന്നിട്ടില്ലാത്തതിനാല്‍ തകര്‍ത്ത ജനല്‍ അഴിയിലൂടെ തന്നെയാണ് മോഷ്ടാവ് പുറത്ത് കടന്ന് എന്നാണ് കരുതപ്പെടുന്നത്.പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

 

Share news
error: Content is protected !!
Scroll to Top