Section

malabari-logo-mobile

തിരൂരിൽ പെട്ടിക്കടകൾ മാറ്റാനുള്ള നീക്കം സംഘർഷത്തിനിടയാക്കി

HIGHLIGHTS : In Tirur, the move to change the box stores led to conflict

ഫയല്‍ ചിത്രം

തിരൂര്‍: സെന്‍ട്രല്‍ ജങ്ഷനിലെ പെട്ടിക്കടകള്‍ ഗള്‍ഫ് മാര്‍ക്കറ്റ് പരിസരത്തേക്ക് മാറ്റാനുള്ള നഗരസഭാ നീക്കം സംഘര്‍ഷത്തിനിടയാക്കി. പൊതുമരാമത്ത് റോഡിന്റെ അരികില്‍ സ്ഥാപിച്ച പെട്ടിക്കടകളാണ് ഇവയ്ക്ക് പിറകിലുള്ള ഭൂ വുടമകളുടെ സൗകര്യാര്‍ഥം മാറ്റി സ്ഥാപിക്കാന്‍ നീക്കം നടത്തുന്നത്.

പെട്ടിക്കട ബങ്കുകള്‍ ബസ്സ്റ്റാന്‍ഡിന് പടിഞ്ഞാറുവശത്തെ കെട്ടിടത്തിന് സമീപത്തെക്ക് മാറ്റുന്നത് മൊബൈല്‍ ഫോണ്‍ വ്യാപാരികളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞദിവസം സ്ഥാപിച്ച് ബങ്ക് വ്യാപാരികള്‍ തകര്‍ത്തിരുന്നു.

sameeksha-malabarinews

വ്യാഴാഴ്ച നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കക്കൂസ് ടാങ്കിന് മുകളില്‍ ബങ്ക് സ്ഥാപിക്കാന്‍ ശ്രമിച്ചു. ഈ നീക്കം മൊബൈല്‍ വ്യാപാരികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെ നഗരസഭ ജീവനക്കാര്‍ തിരിച്ചുപോകുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!