Section

malabari-logo-mobile

നടിയെ ആക്രമിച്ച കേസില്‍, ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് കത്തയച്ചു

HIGHLIGHTS : In the case of the attack on the actress, the actress has sent a letter to the Prime Minister and others requesting an inquiry into the incident wh...

നടിയെ ആക്രമിച്ച കേസില്‍, ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, അടക്കമുള്ളവര്‍ക്ക് കത്ത് അയച്ചു. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്ന് നടി കത്തില്‍ വ്യക്തമാക്കി. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും അയച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സംഭവത്തിലാണ് ആശങ്ക അറിയിച്ചും അന്വേഷണം ആവശ്യപ്പെട്ടും നടി സുപ്രീം കോടതിയെ സമീപിച്ചത്.

sameeksha-malabarinews

ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് നടി കത്തില്‍ പറയുന്നു. അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് കത്ത്.
കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും നടി കത്തില്‍ ആരോപിക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!