Section

malabari-logo-mobile

താനൂരില്‍ കൊട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി കാര്‍ തടഞ്ഞുവെച്ച് പണം അപഹരിച്ച കേസില്‍ എട്ട് പ്രതികള്‍ പിടിയില്‍

HIGHLIGHTS : In Tanur, eight accused were arrested in the case of a clash between quotation gangs

താനൂര്‍: ഓലപ്പീടിക വെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കൊട്ടേഷന്‍ സംഘത്തിലെ ചിലര്‍ പിരിഞ്ഞുപോയതിനെ തുടര്‍ന്ന് ഒരു വിഭാഗം സഞ്ചരിച്ച കാര്‍ തടഞ്ഞുവെച്ച് പണം അപഹരിച്ച കേസില്‍ എട്ട് പ്രതികള്‍ പിടിയില്‍. പരപ്പനങ്ങാടി സ്വദേശികളായ അഞ്ചു പേരെയും പറവണ്ണ സ്വദേശികളായ മൂന്നു പേരെയുമാണ് പിടികൂടിയത്.

പരപ്പനങ്ങാടി പൂഴിക്കാരന്റെ പുരക്കല്‍ ഷറഫുദ്ധീന്‍ (28), പറവണ്ണ കുഞ്ഞാലകത്തു ഹൗസ് ജുനൈദ് (31), പരപ്പനങ്ങാടി പള്ളിക്കണ്ടി ഹൗസ് മുഹമ്മദ് സാലിം (31), ഉള്ളണം നടുമണ്ണില്‍ ഹൗസ് അക്ഷയ് കുമാര്‍ (23), ഉള്ളണം കോട്ടത്തറ ഹൗസ് അഭിജിത് (24), പറവണ്ണ പുത്തന്‍ പുരയില്‍ ഹൗസ് അഫ്‌സല്‍ (26), പറവണ്ണ ചെക്കിന്റ്പുറക്കല്‍ നിസാമുദ്ധീന്‍ (25), പറവണ്ണ പഞ്ചാരന്റെ പുരക്കല്‍ ഹൗസ്, മുബഷീര്‍ എന്നിവരെയാണ് താനൂര്‍ പോലീസ് അറസ്റ്റ്ചെയ്തത്.

sameeksha-malabarinews

കാര്‍ അടിച്ച് തകര്‍ത്തും കത്തികൊണ്ട് കുത്തിയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചും മറ്റും പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പണം അപഹരിക്കുകയും ചെയ്ത കേസിലാണ് പ്രതികള്‍ പിടിയിലായത്.

ഐപിഎസ് ജില്ലാ പോലീസ് മേധാവി സുജിത് ദാസ് അവരുടെ നിര്‍ദ്ദേശ പ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ സിഐ ജീവന്‍ ജോര്‍ജും എസ്‌ഐ ശൈലേഷ്, എസ്‌ഐ കൃഷ്ണ ലാല്‍ ആര്‍ ഡിയുടെ നേതൃത്വത്തില്‍ സംഘവും താനൂര്‍ DANSAF സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഓലപ്പീടിക വെച്ചാണ് കേസിനാസ്പദമായസംഭവം..

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!