ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി മലപ്പുറം നഗരസഭ നടത്തിയ കായികോത്സവ പരിപാടി വേറിട്ട അനുഭവമായി. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ കായിക മേളയില്‍ വെല്ലുവിളികളെ മറികടന്ന് ആവേശത്തോടുകൂടിയാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത്.
കോവിഡ് മൂലം രണ്ടുവര്‍ഷമായി കായികമേള നടത്തുവാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ നടത്തിയ പരിപാടികളില്‍ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും വളരെ ആവേശപൂര്‍വ്മാണ് പങ്കെടുത്തത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പ്രയാസം അനുഭവിക്കുന്നവര്‍ക്കും ഹൃദ്യമായി തീരുമ്പോഴാണ് ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമായി തീരുന്നത് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി പറഞ്ഞു . മലപ്പുറം നഗരസഭ ഭിന്നശേഷി കായികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിരവധി മാതൃകാ പദ്ധതികളാണ് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി നഗരസഭ നടത്തുന്നതെന്നും അദേഹം പറഞ്ഞു.
ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മറിയുമ്മ ശരീഫ് കോണോ തൊടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.കെ.അബ്ദുല്‍ ഹക്കിം, സിദ്ദീഖ് നൂറെങ്ങല്‍,കൗണ്‍സിലര്‍മാരായ
സി.സുരേഷ് മാസ്റ്റര്‍, സി.കെ.സഹീര്‍, സജീര്‍ കളപ്പാടാന്‍,ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ആസ്യ വാക്യത്ത്, ടിപി നജീബ ടീച്ചര്‍, റുഖിയ ടീച്ചര്‍, പി. ഫസല്‍ എന്നിവര്‍ സംസാരിച്ചു.




